spot_img

ബിഷപ്പ് വയലിൽ ട്രോഫി വോളിബോൾ: പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസും വനിതകളിൽ അസംപ്ഷൻ കോളേജും ജേതാക്കൾ

spot_img

Date:

പാലാ: സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 45-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷ്ൻ കോളേജും ജേതാക്കളായി. വെള്ളിയാഴ്ച രാവിലെ നടന്ന വനിതാ വിഭാഗം ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ അൽഫോൻസാ കോളേജിനെ കീഴടക്കിയാണ് അസംഷൻ വനിതാ വിഭാഗം കിരീടം നേടിയത്. സ്കോർ 25- 18, 25 -20, 17 – 25, 25 – 22. ടൂർണമെന്റ് മികച്ച സെറ്റായി അസംപ്ഷൻ കോളേജിലെ ആൻസിയെയും മികച്ചതാരമായി അസംഷനിലെ തന്നെ പവിത്രയെയും ഭാവിയുടെ താരമായി പാലാ അൽഫോൻസാ കോളേജിലെ സില്ലയെയും തിരഞ്ഞെടുത്തു.

പുരുഷ വിഭാഗം ഫൈനലിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് നേരിട്ടുള്ള മൂന്നുസെറ്റുകൾക്ക് ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലിയെ കീഴടക്കിയാണ് കിരീടം നിലനിർത്തിയത്. മത്സരത്തിന്റെ സമസ്ത മേഖലയിലും മികവ് പുലർത്തിയാണ് സെന്റ് തോമസ് കോളേജ് കിരീടം നിലനിർത്തിയത്. സ്കോർ 25- 22, 25- 21, 25 – 19. പാലാ സെന്റ് തോമസിന്റെ ക്യാപ്റ്റൻ അലി അക്ബറാണ് ടൂർണമെന്റിലെ മികച്ച സെറ്റർ. ടൂർണമെന്റ് മികച്ച കളിക്കാരനായി പാലാ സെന്റ് തോമസ്സിലെ ജോം ജോസഫ്, മികച്ച ലിബറോ ആയി സൂര്യ സന്തോഷ് (സെന്റ് തോമസ്), ഭാവിയുടെ താരമായി സെന്റ് തോമസിലെ തന്നെ അദ്വൈത്, മികച്ച അറ്റാക്കറായി ഡി പോൾ അങ്കമാലിയുടെ അവരുടെ നായകൻ ബിബിൻ എന്നിവരെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ, ജിമ്മി ജോസഫ് താഴത്തെ, ബിജോ മോൻ ജോർജ്, അവിനാശ് മാത്യു, സലിം കരുണാകരൻ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

ഫൈനൽ മത്സരത്തോട് അനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ 1974 ബാച്ചിലെ ജിമ്മി ജോർജിന്റെ സഹതാരങ്ങളായ ടീം ക്യാപ്റ്റൻ എം എ ജോസഫ്, ജിമ്മി ജോർജിന്റെ സഹോദരൻ റിട്ട. ഇൻസ്പെക്ടർ ജനറൽ ജോസ് ജോർജ് ഐ.പി.എസ് എന്നിവരെ ആദരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related