ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം. 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സെറ്റെബെല്ലോ വാണിജ്യ
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നു. ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി
നിരീക്ഷിക്കുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം.















