ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്ക് എതിരായ ഇ ഡി കേസ് റദാക്കി ഡൽഹി ഹൈക്കോടതി. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്ന് ഡൽഹി ഹൈക്കോടതി വിമർശിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും കോടതിയുടെ രൂക്ഷവിമർശനം. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമെന്നും കോടതിയുടെ നീരിക്ഷണം. കേസ് തുടരാൻ
അനുവദിക്കുന്നത് നിയമ പ്രക്രിയയുടെ കടുത്ത ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല എന്ന് ജഡ്ജി പറഞ്ഞു.ന്യൂസ് ക്ലിക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളം പണം വെളുപ്പിക്കലും സാമ്പത്തിക ക്രമക്കേടും നടത്തി എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.















