കോഴിക്കോട് ചെറുവണ്ണൂരിലെ മേൽപ്പാല നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജില്ലാ കലക്ടറുടെ ഇടപെടൽ. ബ്ലോക്ക് ഒഴിവാക്കാൻ പുതിയ ഗതാഗത പരിഷ്കരണം
കൊണ്ടുവന്നു. കുരുക്ക് ഒഴിവാക്കാൻ ചെറിയ വാഹനങ്ങൾ മോഡേൺ വഴി ചെറുവണ്ണിരിലേക്ക് തിരിച്ചും വിടും. മേൽപ്പാല നിർമ്മാണം നീളുന്നതിൽ നിർമ്മാണ കമ്പനിയിൽ നിന്ന് ജില്ലാ കളക്ടർ
വിശദീകരണം തേടി. ട്വന്റിഫോർ പൊതുജനം കഴുതയല്ല പരിപാടിയിലെ റിപ്പോർട്ടിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഇടപെടൽ.















