നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. സോയൂസ് MS 28 പേടകത്തിലാണ്
സംഘം ഭൂമിയിലേക്ക് തിരിക്കുക. ഉച്ചയ്ക്ക് 12.33ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും. വൈകിട്ട് 3.55ന് കസാഖിസ്ഥാനിൽ
ആണ് ലാൻഡിങ്. പാരച്യൂട്ട് ഉപയോഗിച്ച് കരയിലാണ് പേടകം ലാൻഡ് ചെയ്യുക നാസ ആസ്ട്രോനോട്ട് ക്രിസ് വില്ല്യംസ്, റഷ്യൻ കോസ്മോനോട്ട്സ് സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് എട്ട് മാസം നീണ്ട ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നത്.















