വിദ്യാഭ്യാസ രേഖകള്‍ നല്‍കാന്‍ തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. തന്റെ വിദ്യാഭ്യാസ രേഖകളും ലോണിന്റെ രേഖകളും നല്‍കാമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ദ്വിദിന നേതൃയോഗം ചേരും. സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനാണ്
അഭിജിത്തിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിച്ച് പരാതിയുമായി എത്തിയത്. അഭിജിത്തിന്റെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിദേശ പഠനത്തിന് മകനെ അയക്കാന്‍ മാത്രം കെല്‍പില്ലെന്നും ഇയാള്‍ വാദിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ സ്‌കോളര്‍ഷിപ്പിന്റെ തെളിവ് അഭിജീത്ത് തന്നെ പുറത്ത് വിട്ടു. ശേഷിച്ച പണം വിദ്യാഭ്യാസ ലോണും. ബോസ്റ്റണില്‍
വിദ്യാഭ്യാസം തുടരവേയാണ് അഭിജീത്ത് സിജെപി രൂപീകരിക്കുന്നതും ഇന്ത്യയിലേക്ക് എത്തുന്നതും. വ്യക്തികളുടെ സാമ്പത്തിക വിവരം അന്വേഷിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആശങ്കയില്ലേ എന്ന് അഭിജീത്ത് ചോദിച്ചു.വിദ്യാഭ്യാസ രേഖ പുറത്ത് വിടാന്‍ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.















