ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം

Date:

പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ 19ന് രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.


ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടർ ജനറൽ റവ. ഡോ. വിൻസൻ്റ കദളിക്കാട്ടിൽ പുത്തൻപുര, എഫ്‌സിസി ഭരണങ്ങാനം പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസി മരിയ ഓലിക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡിഎസ്‌ടി സന്യാ സിനീസമൂഹം സൂപ്പീരിയർ ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം എന്നിവർ പ്രസംഗിക്കും.

ആത്മീയ ഉണർവിൻ്റെ അമ്പതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റർ വിഭാവനം ചെയ്‌തിരിക്കുന്നത്. ആത്മീയ സാധനയെ സംബ ന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിരവധി തലങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാംസ്കാരികവേദി, പാർശ്വവത്കരിക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻസാ ഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷത്തിന്റെ കർമപരിപാടികളുടെ ഭാഗ മാണ്.

കർമപരിപാടികൾക്ക് അൽഫോൻസാ സ്‌പിരിച്വാലിറ്റി സെന്ററിലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, ഫാ. ഏബ്ര ഹാം കണിയാംപടി, ഫാ. അലക്സ‌് മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടു ത്തടം, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. ജോർജ് ചീരാംകുഴി, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴയിൽ തുടങ്ങിയവർ നേതൃത്വം നല്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....