ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്ക്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു

Date:

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്‌കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്. ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾക്കു തുടക്കമായത്. പ്രാർത്ഥനാശുശ്രൂഷകൾക്ക് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.ഇതോടൊപ്പം വിശ്വപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസിൻ്റെ തനി ആവിഷ്കാരവും പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്വാഡാലൂപ്പയിലെ പ്രത്യക്ഷതയുടെ പുണ്യസങ്കേതവും സമർപ്പിച്ചു.

ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെമ്പായം പെരുംകൂറിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് എന്ന് കാതോലിക്കാ ബാവ പറഞ്ഞു. ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉൾക്കാഴ്‌ച പകരുന്ന ആകർഷകമായ രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളിൽ മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് സ്ഥാപകൻ ബ്രദർ ഡോ. മാത്യൂസ് വർഗീസ്, ഭാര്യ രാജി വർഗീസ്, മകൻ മാത്യൂസ് വർഗീസ് ജൂണിയർ, റെജി മേരി ജെബു, സിൻജു തോമസ് തുടങ്ങിയവർ പങ്കെടുത്തു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...