തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. വിജയ്യുടെ ടി വി കെയ്ക്ക് AIADMK യുടെ നാൽപത് എംഎൽഎമാരുടെ പിന്തുണ. മുൻമന്ത്രി സി വി ഷൺമുഖത്തിൻ്റെ നേതൃത്വത്തിലാണ് തീരുമാനം.
ഇതിനിടെ പത്ത് മണിക്ക് ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് എ ഡി എം കെ ആസ്ഥാനത്ത് യോഗം
ആരംഭിക്കുക. 40 എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ 155 സീറ്റുകളുടെ വലിയ ഭൂരിപക്ഷമായിരിക്കും ടി വി കെയ്ക്ക് ലഭിക്കുക. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.















