പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ഇടമറുക് ഇല്ലിക്കൽ (പുതിയകുന്നേൽ) മജോ ജോസഫ് (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്കൂളിൽ വെച്ചായിരുന്നു സംഭവം.
സ്കൂളിൽ കലോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് അനൗൺസ്മെന്റ് നടത്തിക്കൊണ്ടിരിക്കെ മജോ ജോസഫ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടമറുക് ഇല്ലിക്കൽ കുടുംബാംഗമാണ് പരേതൻ. അറക്കുളം സ്കൂളിലെ അധ്യാപിക മഞ്ജുവാണ് ഭാര്യ. മകൻ: ജെറാൾഡ് (ബിവിഎം കോളേജ് വിദ്യാർത്ഥി). സംസ്കാരം പിന്നീട് നടത്തും.















