നോമ്പ് ആറാം ഞായർ (വി. യോഹന്നാൻ : 10 : 11 – 18)
ദൈവവും മനുഷ്യനും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ സ്നേഹത്തെ ഇടയനും ആടുകളും തമ്മിലുള്ള ഊഷ്മളമായ സ്നേഹത്തോട് ഉപമിക്കാറുണ്ട്. ഇടയന്റെ കീഴിൽ ഒന്നിച്ചു നിൽക്കുന്ന അജഗണത്തെപോലെ ദൈവത്തിന്റെ കരത്തിൻ കീഴിൽ ഭക്തിയോടും ശ്രദ്ധയോടും കൂടെ നിൽക്കാനാവണം. സഹനങ്ങൾ സ്വർഗ പ്രവേശത്തിനുള്ള ഗോവണിയാണ്. കഷ്ടങ്ങളും നഷ്ടങ്ങളും എത്തുമ്പോൾ ഓടിപ്പോകുന്ന കൂലിക്കാരായ ഇടയരാകാതെ നല്ലവരും വിശ്വാസ്തരുമായ ഇടയരാകാം.