കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാന് ഇ ശ്രീധരന് മുന്നോട്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ഓഫീസ് തുറക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കാന്‍ ഫെബ്രുവരി 15 മുതല്‍ ഓരോ കേന്ദ്രങ്ങളിലും മീറ്റിംഗ് നടത്തും. അതേസമയം, ശ്രീധരന് മുന്നോട്ടുവെയ്ക്കുന്ന അതിവേഗപാത പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാറും സിപിഐഎമ്മും.















