spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 07

spot_img

Date:

വാർത്തകൾ

🗞️👉 വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ വഴിമുട്ടി നിൽക്കുന്നു. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

🗞️👉 ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ തെളിവുകളുമായി എസ്ഐടി. ദേവസ്വം മിനുട്സിൽ ചെമ്പ് പാളിയെന്ന് തിരുത്തി എഴുതിയത് മനപൂർവ്വമാണ്.കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രിയെന്ന എ പത്മകുമാറിന്റെ വാദം തെറ്റെന്നും എസ്ഐടിയുടെ സത്യവാങ്ങ്മൂലം. ഇതോടെ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന പത്മകുമാറി്നറെ വാദം നിലനില്‍ക്കില്ല. ഒന്നും അറിയാത്ത തന്നെ പ്രതി ചേർത്തുവെന്ന പത്മകുമാറിന്റെ വാദവും തെറ്റാണെന്ന് എസ്ഐടി കണ്ടെത്തി.

🗞️👉 കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോഡ് വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിർമിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️👉 ജെ എൻ യു ക്യാമ്പസിൽ വിവാദ മുദ്രവാക്യ ഉയർത്തിയ സംഭവത്തിൽ, വിശദീകരണവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ. 2020 ജനുവരി 5ന് ക്യാമ്പസിൽ ഉണ്ടായ അക്രമത്തിന്റെ വാർഷികത്തിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ആണ് നടന്നത് ഇതിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്റ്റുഡന്റസ് യൂണിയൻ വ്യക്തമാക്കിയത്. സത്യം പറയേണ്ട മാധ്യമങ്ങളിൽ ചിലർ അപവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇത്തരം ശ്രമങ്ങളെ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ അപലപിക്കുന്നു. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം എന്നായിരുന്നു പ്രചരിച്ചത്.

🗞️👉 മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്. മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ പോയി. രണ്ടുതവണ ആശുപത്രിയിൽ പോയിട്ടും സ്കാനിങ്ങിന് തയ്യാറായില്ല എന്നും യുവതി ആരോപിച്ചു.

🗞️👉 വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണി കഷ്ണം പുറത്തുവന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാളെ രാവിലെ 10 മണി മുതൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കും. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയിരുന്നു.

🗞️👉 മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related