📰👉 കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ കടകളിൽനിന്നു കൊള്ളയടിക്കപ്പെട്ട ആഡംബരവസ്തുക്കൾ തുച്ഛമായ വിലയ്ക്കു തെരുവിൽ വില്‍ക്കുന്നതായി റിപ്പോർട്ട്. ഡിസൈനർ ബാഗ്, പെർഫ്യൂം, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ വഴിയിൽ നിരത്തിവച്ചു വിൽക്കുന്ന വീഡിയോകൾ പ്രചരിക്കാൻ തുടങ്ങി.
📰👉 ജര്‍മനിയിലെ ബോഹുമില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കും. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.
📰👉 കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അഞ്ചുവർഷമായി കിടപ്പിലായിരുന്ന കർഷകൻ മരിച്ചു. മുണ്ടൂർ ഞാറക്കോട് പെരുകയിൽ ആന്റണി മാത്യു (55) ആണ് ചൊവ്വാഴ്ച മരിച്ചത്. 2021 ഡിസംബർ 16ന് വീടിനു സമീപത്തെ സ്വന്തം റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കേയാണ് ആന്റണിയെ കാട്ടാന ആക്രമിച്ചത്.
📰👉 ഫ്രാൻസിൽ നടന്ന കലാപം കൃത്യമായി ആസൂത്രണം ചെയ്തതെന്ന് സൂചന. മുസ്ലീം വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പുകളും, ഓഫീസുകളും ഒഴിവാക്കിയായിരുന്നു ആക്രമണം . ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. പാരീസിലെ ഒരു സിനഗോഗിൽ അക്രമികൾ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
📰👉 ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരുടെ ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു.
📰👉 നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിനു സാങ്കേതിക തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയത്.
📰👉 മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീല്‍ നല്കി തീരുമാനമെടുക്കും വരെ ഒരാഴ്ചത്തേക്കാണ് വിജിലന്‍സ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തത്.
📰👉 ആരോഗ്യമന്ത്രിയായിരിക്കേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനു നേരേ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിചേർക്കപ്പെട്ട കെഎസ്യു പ്രവർത്തകരിൽനിന്നു മൊഴിയെടുത്തു.
📰👉 പശ്ചിമ ബംഗാൾ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 275 എം.എൽ.എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ടിക്കറ്റിൽ ജയിച്ച 64 എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
📰👉 മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്. എഫ്ഐആറുകളിലെ അന്വേഷണം പത്ത് ദിവസത്തേക്കാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു















