കരൂർ(പാലാ): ചൂണ്ടച്ചേരി സെൻറ് ജോസഫ്സ് എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന് കരൂർ ഗവൺമെൻറ് എൽ.പി. സ്കൂളിൽ 18 ന് തുടക്കമായി. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ മാണി സി കാപ്പൻ എം.എൽ.എ. നിർവഹിച്ചു.
കോളേജ് ഡയറക്ടർ റവ. ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ മുഖ്യ സന്ദേശം നൽകി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കരൂർ ഗവൺമെൻറ് എൽ.പി. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളും മാനസഗ്രാമ പ്രോജക്റ്റിന്റെ ഭാഗമായി സമീപപ്രദേശത്ത്
വിവിധ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി താരമ്മ ജോസഫ്, വാർഡ് മെമ്പർ ശ്രീമതി ലളിതാംബിക കെ. കെ. പ്രോഗ്രാം ഓഫീസേഴ്സ് ആയ ജസ്റ്റിൻ ജോസ്, ലിജോഷ് മാത്യൂസ്, ഡോ. മഞ്ജു ജോർജ്, സ്മിത ജേക്കബ് എന്നിവർ സംസാരിച്ചു. ഡിസംബർ 24 ന് ക്യാമ്പ് അവസാനിക്കും.












