spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 02

spot_img

Date:

വാർത്തകൾ

🗞️👉 കടുത്തുരുത്തി താഴത്തുപള്ളിയിൽ ജപമാലമാസ സമാപനം: തിരുനാൾ കുർബാനയും ജപമാല പ്രദക്ഷിണവും നടന്നു

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും സ്നേഹവും വിളിച്ചോതി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളയില്‍ ജപമാലമാസ സമാപനം നടന്നു. ഇതോടുനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുകര്‍മങ്ങളിലും വിശ്വാസികളുടെ വലിയ പങ്കാളിത്തമുണ്ടായി. പള്ളിയില്‍ നിന്നും വെഞ്ചരിച്ചു നല്‍കിയ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവുമായി വാര്‍ഡുകളിലെ ഭവനങ്ങളില്‍ ഒക്ടോബര്‍ മാസത്തിന്റെ ആരംഭം മുതല്‍ നടന്നുവന്ന ജപമാല പ്രാര്‍ത്ഥനയുടെ സമാപനത്തോടുനുബന്ധിച്ചാണ് പള്ളിയില്‍ തിരുനാള്‍ കുര്‍ബാനയും ജപമാല പ്രദക്ഷിണവും നടന്നത്.

🗞️👉 കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; “ഇത് ഒരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്

കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

🗞️👉 അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ 9 വർഷമായി സിപിഎം നടത്തിയ പി.ആർ. വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു വിധ ആധികാരികതയും ഉള്ളതല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളിൽ വലിയപൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂർത്താണ് പിണറായി വിജയൻ കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

🗞️👉 ‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ് എന്ന തലക്കെട്ടോടെ പിണറായി വിജയന്റെ പോസ്റ്റർ അടക്കം പങ്കുവച്ചാണ് പ്രശംസ. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രശംസ പോസ്റ്റർ പങ്കുവച്ചത്.“കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്”- ഷു ഫെയ്ഹോങ് കുറിച്ചു.

🗞️👉 എറണാകുളത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; ബസ് ഉടമകളുടെ അറിവോടെയെന്ന് ശബ്ദ സന്ദേശം

എറണാകുളം ആലുവയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഇടപാടുകൾ ബസ് ഉടമകളുടെ അറിവോടെയെന്ന് ശബ്ദ സന്ദേശം. മദ്യപിച്ച് യാത്രകാരുമായി ബാരിസ്റ്റർ എന്ന ബസോടിച്ച ഡ്രൈവർ ജൂഡ്ബിൻ ആന്റണി കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി പോലീസിന്റെ പിടിയിലായിരുന്നു. ഇതേ ബസ്സിന്റെ ഉടമകളിൽ ഒരാളുടെ വാട്ട്സ്ആപ്പ് ഓഡിയോ ആണ് ചോർന്നത്. ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചു.

🗞️👉 കളക്ടർ നൽകിയ ഉറപ്പ് പാഴായി; പ്രതിഷേധവുമായി അടിമാലി മണ്ണിടിച്ചിൽ ദുരിത ബാധിതർ

ദുരിതാശ്വാസ ക്യാമ്പ് വിടാൻ തയ്യാറാകാതെ പ്രതിഷേധവുമായി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ ദുരിത ബാധിതർ. ക്യാമ്പ് വിട്ടവർക്ക് അടിയന്തിര സഹായം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് പാഴായെന്ന് ദുരിതബാധിതർ. 25 കുടുംബങ്ങളെ നേരത്തെ അവർ താമസിച്ചിരുന്ന വീടുകളിലേക്കും ബാക്കിയുള്ള മുപ്പതോളം ആളുകളെ പുനഃരധിവാസ കേന്ദ്രങ്ങളിലേക്കുമായി മാറ്റുമെന്നായിരുന്നു ജില്ലാ കളക്ടർ പറഞ്ഞിരുന്നത്. 12000 രൂപ മാസവാടകയുള്ള വീടുകൾ ദുരിത ബാധിതർക്ക് വാടകയ്ക്ക് എടുക്കാമെന്നും കളക്ടർ ഉറപ്പു നൽകിയിരുന്നു. സുരക്ഷിത സ്ഥാനം കണ്ടെത്തി സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന 25 കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായമായി നൽകുമെന്നും കളക്ടർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ദുരന്ത ബാധിതർ പറയുന്നു. സഹായം പിന്നീട് ലഭ്യമാക്കുമെന്നായിരുന്നു എൻ എച്ച് എ ഐയുടെ പ്രതികരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related