ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ ഗതാഗത തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ഹോംഗാർഡുകൾക്കുമാ ബി ആൻഡ് ബി വൺ ടൂൾസ് ആൻഡ് ട്രാവൽസ് സെൻട്രൽ ജംഗ്ഷനിൽ
സ്ഥാപിച്ച ട്രാഫിക് പോലീസ്
കൺട്രോൾ ബൂത്ത് നാടിന് സമർപ്പിച്ചു.പോലീസിന്റെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റുമാനൂർ നഗര മദ്ധ്യത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരും ഹോം ഗാർഡുകളും മഴയൊന്നോ വെയിലെന്നോ ഇല്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഏറ്റുമാനൂർ പാറോലിക്കലിൽ പ്രവർത്തിക്കുന്ന ബി ആൻഡ് ബി വൺ ടൂൾസ് ആൻഡ് ട്രാവൽസ് ഉടമകളായ ബിജു പേണ്ടാനത്ത്, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ കൂടിയായ ബിബീഷ് ജോർജ് വേലിമറ്റം എന്നിവർ ട്രാഫിക് കൺട്രോൾ ബൂത്ത് നിർമ്മിച്ചു നൽകിയത്. ഏറ്റുമാനൂർ പോലീസിന്റെ സഹകരണത്തോടെയാണ് ബൂത്തിന്റെ നിർമ്മാണം.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെ ട്രാഫിക് കൺട്രോൾ ബൂത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. നഗരസഭ അധ്യക്ഷ ലൗലി ജോർജ് ട്രാഫിക് കൺട്രോൾ ബൂത്ത് ഉദ്ഘാടനം ചെയ്തു തുറന്നു നൽകി. തുടർന്ന് ഇന്ന് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഹോം ഗാർഡ് ട്രാഫിക് ബൂത്തിൽ ഗതാഗതം നിയന്ത്രിച്ചു.ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ എസ് അൻസൽ സന്നിഹിതനായിരുന്നു.
നഗരസഭ കൗൺസിലർമാരായ ഇ എസ് ബിജു, ബീന ഷാജി, വിജി ജോർജ് ചാവറ, തങ്കച്ചൻ കോണിക്കൽ, വിജി ഫ്രാൻസ്, ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.













