2025 ഒക്ടോബർ 21 ചൊവ്വ 1199 തുലാം 04
വാർത്തകൾ
🗞️👉 ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല
ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈൽ ഉയർത്തുമെന്നും പ്രാദേശിക ശ്രദ്ധ ആകർഷിക്കുമെന്നും പ്രതീക്ഷിച്ച് എഫ്സി ഗോവയുടെ മാനേജ്മെന്റ് അൽ-നാസറിനോട് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
🗞️👉 പാലായിൽ വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനത്തിന് തുടക്കം; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
പാലാ: വിളക്കിത്തല നായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ തുടങ്ങി. കടപ്പാട്ടൂർ ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമാജം ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സമാജം നേതാക്കൾക്ക് മുഖ്യമന്ത്രിയുമായി കൂടികാഴ്ചക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 തദ്ദേശ തെരെഞ്ഞെടുപ്പിനെ എൽ ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കേരളാ കോൺഗ്രസ് ബി പാലാ
പാലാ: തദ്ദേശ തെരെഞ്ഞെടുപ്പിനെ എൽ ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പാലാ നിയോജക മണ്ഡലത്തിലെ കേരളാ കോൺഗ്രസ് ബി കമ്മറ്റി ഇന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ കോട്ടയം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം മോനച്ചൻ വടകോട്,കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ,സംസ്ഥാന സെക്രട്ടറി സാജൻ ആലക്കളം,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ,ജില്ലാ ജനറൽ സെക്രട്ടറി അനസ്ബി.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശശികുമാർ കെ എൻ ,നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡണ്ട് മാർ, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ, പാർട്ടിയുടെ പോഷക സഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .
🗞️👉 പെട്രോളും ഡീസലും വേണ്ട; നോർവേയിൽ കളം പിടിച്ച് ഇലക്ട്രിക് വാഹനങ്ങൾ
പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാള്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് നോർവേ. ടെസ്ലയുടെ മോഡല്‍ വൈ എസ്യുവിയാണ് നോര്‍വേയിലെ ടോപ്പ് സെല്ലിങ് വാഹനം. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപനയിൽ വൻ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഈ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച നയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
🗞️👉 കടുത്തുരുത്തിയിൽ സമഗ്ര കൂൺ ഗ്രാമ പ്രഖ്യാപനവും കിസാൻ മേളയും ഒക്ടോബർ 21ന്
കടുത്തുരുത്തി : സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കി വരുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആദ്യമായി കടുത്തുരുത്തി മേഖലയിൽ പൂർത്തീകരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും കർഷക സമ്മേളനവും ഒക്ടോബർ 21ന് കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി സ്വാഗത സംഘം ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി , കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സ്വപ്ന റ്റി.ആർ എന്നിവർ വ്യക്തമാക്കി.












