തൃശ്ശൂർ: കേരള ലേബർ മൂവ്മെൻ്റ് (കെ.എൽ.എം.) തൃശ്ശൂർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളി ഫോറങ്ങളുടെ സംയുക്ത യോഗം ഒക്ടോബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിൽ വെച്ച് നടന്നു.
വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ ഡയറക്ടർ ഫാ. ജോർജ് തോമാസ് നിരപ്പുകാലയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ് ആമുഖ പ്രസംഗം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ബേബി വാഴക്കാല സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് റോബസ് പറപ്പുള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഫോറങ്ങളുടെ സംസ്ഥാന യു.ടി.എ. കൺവീനർ ബാബു തണ്ണിക്കോട്ട് സെമിനാർ ക്ലാസ് നയിച്ചു. യു.ടി.എ. കൺവീനർ ഷാജു ആൻ്റണി, ട്രഷറർ ഫ്രെഞ്ചി ആൻ്റണി, സംസ്ഥാന മേഖല സെക്രട്ടറി ബിജു ചിറയത്ത്, കർഷക ഫോറം സംസ്ഥാന ട്രഷറർ ജോയി മാളിയേക്കൽ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
യോഗത്തിൻ്റെ ഭാഗമായി ഫോറങ്ങളുടെ ഗ്രൂപ്പ് ചർച്ചകൾ നടന്നു. തുടർന്ന്, കർഷക ഫോറം ക്ഷേമനിധി കാർഡുകൾ വിതരണം ചെയ്തു.












