നോമ്പ് രണ്ടാം ഞായർ വി.മത്തായി:7:21- 27
യഥാർത്ഥ ശിഷ്യൻ ആരെന്ന് ക്രിസ്തു വ്യക്തമാക്കുന്നത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ എന്ന വചനത്തിലാണ്. നീതി പ്രവർത്തിക്കുക എന്നതാണ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതിന്റെ അർത്ഥമെന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
നീതിപൂർവം പ്രവർത്തിക്കുക വഴി വചനമാകുന്ന പാറമേൽ ഉറപ്പുള്ള ജീവിതം രൂപപ്പെടുത്താം.
മറിച്ചായാലുള്ള പ്രതിഫലം ‘ഭവനത്തിന്റെ വീഴ്ച വലുതായിരുന്നു’ എന്ന വചനം വ്യക്തമാക്കുന്നുണ്ട്. ക്രിസ്തു നല്കിയ ഈ മുന്നറിയിപ്പ് ഉറപ്പുള്ള ഭവനരൂപീകരണത്തിന് ഹേതുവാകട്ടെ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision