കടുത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; ഗുണ്ടാ നേതാവ് അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. വെച്ചൂർ അംബികാമാർക്കറ്റ് കളരിക്കൽത്തറ വീട്ടിൽ മനു ബിജുവിനെയാണ് (22) കടുത്തുരുത്തി പോലീസ് പിടികൂടിയത്. വൈക്കം, മുഹമ്മ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുള്ള ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കാൻ ഉത്തരവുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം നടന്നത്. എഴുമാന്തുരുത്ത് സ്വദേശിയായ യുവാവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, വീട്ടുകാരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന്, പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് മനു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് 2024 നവംബർ 26 മുതൽ ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് മനുവിന് വിലക്കുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.