കാഞ്ഞിരമറ്റം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന കർഷക ദളങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഫൊറോനാതല അവലോകനത്തിനും വിലയിരുത്തലിനുമായി സംഘടിപ്പിക്കുന്ന സോണൽ മീറ്റിംഗ് ഇന്ന് ചൊവ്വാഴ്ച കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ വെച്ച് നടക്കും.
സോണൽ മീറ്റിങ്ങിൽ എല്ലാ സ്വാശ്രയ സംഘങ്ങളുടെയും കർഷക ദള ഫെഡറേഷനുകളുടെയും ഭാരവാഹികൾ സംബന്ധിക്കുന്നതാണ് .കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷൻ്റെ ഭാഗമായുള്ള എല്ലാ കർഷക ദളങ്ങളുടെയും സംയുക്ത പൊതുയോഗവും സോണൽ മീറ്റിങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുകയാണ്. ഒന്നരയ്ക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സോൺ കോർഡിനേറ്റർ ജിജി സിൻ്റോ, ഫെഡറേഷൻ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ, സെക്രട്ടറി ജെയ്മോൻ പുത്തൻപുരയ്ക്കൽ, ട്രഷറർ ജോർജുകുട്ടി കുന്നപ്പള്ളി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സണ്ണി കളരിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. ജോസ് മാത്യു തോലാനിക്കൽ, സെബാസ്റ്റ്യൻ ആരുച്ചേരിൽ, പയസ് മൂങ്ങാമാക്കൽ, സുരേഷ് കുന്നേലേമുറി, ജോസഫ് ഓലിയ്ക്കത കിടിയിൽ, ബെന്നി വേങ്ങത്താനം, ജയിംസ് പെരുമന ,മാത്യു പ്ലാത്തറ, തോമസ് കൈപ്പൻപ്ലാക്കൽ, കൊച്ചുമോൾ ജോബിൻ, മേരി ജോർജ്, മിനി ജോസ്, മിനി ജോണി, മിനി ബിനു,സുനിജാ രാജു, എൽസമ്മ ജയിംസ് തുടങ്ങിയവർ നേതൃത്വം കൊടുക്കും.













