കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ശാന്തിപുരം ജംഗ്ഷന് സമീപമാണ് സംഭവം. വെള്ളം ചീറ്റിയൊഴുകി ഇതുവഴി നടന്നു പോകുന്നവരുടെ ദേഹത്തേക്ക് തെറിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ അറിയിച്ചെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. വേനല്‍ രൂക്ഷമായതോടെ പലയിടത്തും കുടിവെള്ളക്ഷാമം അനുഭവപെട്ട് തുടങ്ങിയതോടെ പമ്പിംഗ് ശക്തമാക്കേണ്ടി വരുന്നത് കൂടുതല്‍ വെള്ളം നഷ്ടപെടാനിടയാക്കും. ഉയരത്തില്‍ ചീറ്റി തെറിക്കുന്ന അവസ്ഥയിലാണ് വെള്ളം റോഡിലേക്കെത്തുന്നത്.














