പാലാ:ഞാവള്ളിൽ കുര്യൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പാലാ കരൂരിൽ നിർമ്മിച്ച നൽകുന്ന 11 വീടുകളുടെ വെഞ്ചിരിപ്പും ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ഒപ്പം തന്നെ 14 വീടുകളുടെ കല്ലടീൽ ചടങ്ങും സെപ്റ്റംബർ 18ന് നടക്കും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും.മന്ത്രിമാരായ വി എൻ വാസവൻ, എം ബി രാജേഷ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എംപിമാരായ ഫ്രാൻസിസ് ജോർജ്, അടൂർ പ്രകാശ്, ജോസ് കെ മാണി,
മാണി സി കാപ്പൻ എംഎൽഎ, ഡിവൈൻ റിട്രീറ്റ് സെൻറർ ഡയറക്ടർ ഫാ. ജോർജ് പനക്കൽ, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന സ്യാ രാമൻ, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരകുന്നേൽ, കരൂർ പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും













