പാലാ: ളാലം പഴയ പള്ളിയിലെ എട്ട്നോസ് തിരുനാളിന് കൊടിയേറി. പുതുതായി നിർമ്മിച്ച കൊടിമരത്തിൻ്റെ വെഞ്ചരിപ്പും കൊടിയേറ്റ് കർമ്മവും പാലാ രൂപതാബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.. വികാരി റവ.ഫാ.ജോസഫ് തടത്തിൽ ,കത്തീഡ്രൽ പള്ളി വികാരി റവ.ഫാ ജോസ്
കാക്കല്ലിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ, പാസ്റ്ററൽ അസി.റവ.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ സ്കറിയാ മേനാംപറമ്പിൽ, റവ.ഫാ.ആൻറണി
നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.ചടങ്ങുകൾക്ക് കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലക്കൽ, ടെൽസൻ വലിയകാപ്പിൽ, ജോർജുകുട്ടി ഞാവള്ളിൽ, സാമ്പു തേനം മാക്കൽ കൺവീനർമാരായ രാജേഷ് പറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.












