spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 07

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 07

spot_img

Date:

വാർത്തകൾ

  • മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്, ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. കേരള മീഡിയ അക്കാദമി മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

  • ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; തീർഥാടകരായ മലയാളികൾ സുരക്ഷിതർ

മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും നാശംവിതച്ച ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. SDRF, NDRF, കരസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്. വ്യോമ മാർഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചെന്നാണ് സ്ഥിരീകരണം.

  • ട്രംപിന്റേത് സാമ്പത്തിക ഭീഷണി, രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് മേൽ അമേരിക്ക അധിക തീരുവ 50 % ആക്കിയതിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൊണൾഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യൻ ജനതയുടെ താല്പര്യങ്ങളെ മറികടക്കാൻ കാരണമാകരുതെന്നും രാഹുൽഗാന്ധി എക്‌സിലൂടെ പ്രതികരിച്ചു. നേരത്തെ ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളിൽ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുൽഗാന്ധി വിമർശിച്ചിരുന്നു.

  • തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം

തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കും എബിവിപി പ്രവർത്തകന്റെ നട്ടെല്ലിനും പരുക്കേറ്റു. പരുക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മാസം മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അതിൽ പ്രതികാര നടപടിയയാണ് ഇപ്പോൾ ലോ അക്കാദമിയിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈക്കീട്ടോടെയായിരുന്നു സംഭവം.

  • കുമ്പളയിൽ 20കാരിക്ക് നേരെ ഗാർഹിക പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കാസർഗോഡ് കുമ്പളയിൽ ഇരുപതുകാരിക്ക് നേരെ ഗാർഹിക പീഡനം. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. യുവതിയുടെ ഭർത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാമമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുമ്പള, ആദൂർ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related