2025 ആഗസ്റ്റ് 06 ബുധൻ 1199 കർക്കടകം 21
വാർത്തകൾ
🗞️👉 പാലാ മുണ്ടാങ്കലിൽ വാഹനാപകടം: രണ്ട് സ്ത്രീകൾ മരിച്ചു
പാലാ: മുണ്ടാങ്കലിൽ അമിതവേഗതയിൽ എത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് പാലാ സെൻറ് തോമസിൽ അധ്യാപക പരിശീലനം കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ. കടനാട് സ്കൂളിലേക്ക് അധ്യാപക പ്രായോഗിക പരിശീലനത്തിനായി പോവുകയായിരുന്നു അവർ. 10 മീറ്റർ വീതിയുള്ള റോഡ് ആയിരുന്നിട്ടും കനത്ത മഴയിൽ അശ്രദ്ധമായി അമിതവേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ നില ഗുരുതരമായി തുടരുന്നു.
🗞️👉 കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായി നടപടികളെടുക്കണമെന്ന് ; ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍.
ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായി നടപടികളെടുക്കണമെന്നും ഉത്തരവാദികള്‍ ക്രൈസ്തവരോട് മാപ്പ് പറയണമെന്നും ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍. കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിലും തുടര്‍ച്ചയായി നടക്കുന്ന ക്രൈസ്തവ വിശ്വാസ ധ്വസനങ്ങള്‍ക്കെതിരെയും പ്രതിക്ഷേധിച്ചു കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളി ഫൊറോനായുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
🗞️👉 അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി
അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
🗞️👉 അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്’; ബിനോയ് വിശ്വം
സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും കൈക്കൊണ്ടത് എന്ന് അഭിപ്രായപ്പെട്ടു.
🗞️👉 കോഴിക്കോട് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഇടപെടല്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍ഐടി വിജിലന്‍സ് വിഭാഗത്തിന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യോഗേശ്വര്‍ നാഥ്, 2024 മെയ് 6നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പൂനെ സ്വദേശിയായിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. യോഗേശ്വര്‍ നാഥിന് അധ്യാപകര്‍ മാനസിക പിന്തുണ നല്‍കിയില്ലെന്നും ആരോപണം ഉയര്‍ന്നു.













