തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. കൈയുടെ ഞരമ്പ് മുറിഞ്ഞ രോഗിക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. വെട്ടുകത്തി കൊണ്ട്
കൈഞരമ്പ് മുറിഞ്ഞ ചേലക്കര സ്വദേശി ഷാജിയെ നാളെ അമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തുടർച്ചയായി ചികിത്സാപ്പിഴവിൽ കോൺഗ്രസ് ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.













