ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDOയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ജി. വിശ്വം സർവീസിൽ നിന്ന് വിരമിച്ചു. DRDO ക്ക് കീഴിലെ മുഖ്യ ലബോറട്ടറിയായ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഡയറക്ടർ ആയാണ് പടിയിറക്കം. രാജ്യത്തിന്റെ
പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടായ നിരവധി സംഭാവനകൾ സമ്മാനിച്ചാണ് ജി വിശ്വത്തിന്റെ വിരമിക്കൽ. 36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് തിരശീല വീഴുന്നത്. അത്യാധുനിക
റഡാർ സാങ്കേതികവിദ്യകളിലും തദ്ദേശീയ നിരീക്ഷണ സംവിധാനങ്ങളിലും എൽആർഡിഇയെ സ്വയംപര്യാപ്തമാക്കുന്നതിൽ ജി വിശ്വം വഹിച്ചത് നിർണായക പങ്കാണ്.













