തമിഴ്നാട്ടിലെ ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന്
സർക്കാരിനോട് വിശദീകരണം തേടണമെന്നും നൈനാർ നാഗേന്ദ്രൻ എഴുതിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.













