റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതക കേസിൽ പ്രോസിക്യൂട്ടർ ആക്കാൻ പത്തനംതിട്ട എസ്.പി ഇടപെട്ടെന്ന് പരാതി. എസ് പി വി.ജി. വിനോദ് കുമാറിനെതിരെ ആലപ്പുഴ
ഡിവൈഎസ്പി മധുബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകൻ പ്രശാന്ത് എൻ കുറുപ്പിനെ കരിക്കിനേത്ത് കൊലക്കേസിൽ പ്രോസിക്യൂട്ടറായി ശുപാർശ ചെയ്തു എന്നാണ് പരാതി. പ്രശാന്തിനെതിരെ ഉള്ളത് 15 കേസുകളെന്നുംഡിവൈഎസ്പി മധുബാബു
പറയുന്നു. പരാതി ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു.













