ലുലു ട്വിൻ ടവർ സംസ്ഥാനത്തിന് അഭിമാനകരമായ സ്ഥാപനമെന്ന് മുഖ്യമന്ത്രി. നാടിന് വികസനം വന്നേ മതിയാകൂ. 500 കോടി മുടക്കി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ ലുലുവിന്റെ പദ്ധതി
വരുന്നു. പദ്ധതി ക്ക് എല്ലാ സഹായവും സർക്കാർ നൽകും. 7500 പേർക്ക് തൊഴിൽ കിട്ടുന്ന പദ്ധതി ആണ്. നാടിൻ്റെ വികസനത്തിന് പ്രതിപക്ഷം – ഭരണപക്ഷം എന്നൊന്നും ഇല്ല. വികസനത്തിന്
എല്ലാരും കൈകോർക്കണം. അതാണ് നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.












