ദീപിക സീക് അക്കാഡമിക് എക്സലൻസ് അവാർഡ്ദാന സമ്മേളനം വിദ്യാർത്ഥികളിൽ ധാർമികതയും മൂല്യബോധവും വളർത്തിയെടുക്കണമെന്ന് മൂല്യങ്ങളുടെ വിലയും വേദനകൾ നൽകുന്ന ഗുണപാഠവുമെല്ലാം ക്ലാസുമുറികൾക്കു പുറത്തു നിന്നും പഠിക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലയിൽ ദീപിക സീക് അക്കാഡമിക് എക്സലൻസ് അവാർഡ്ദാനസമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു ബിഷപ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും അധ്യാപകർക്കും പുരസ്കാരം നൽകി അനുമോദിച്ചു. പാലാ ളാലം പഴയ പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായിരുന്നു. വിദ്യാർഥികൾക്കുള്ള അവാർഡുകൾ MLAവിതരണം
ചെയ്‌തു. പാലാ രൂപത മുഖ്യവികാരി ജനറാളും രാഷ്ട്രദീപിക കമ്പനി ഡയറക്ടറുമായ മോൺ. ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് എം.ഡി.ഫാ.മൈക്കിൾ വെട്ടിക്കാട്ട്ആമുഖസന്ദേശം നൽകി. പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, പാലാ ഡിവൈഎസ്‌പി കെ.സദൻ, ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ഡിഎഫസിപാലാ
രൂപത ഡയറക്‌ടർ ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഡിഎഫ്സി രൂപത പ്രസിഡന്റ് ജെയ്സൺകുഴികോടിയിൽ, ദീപിക പിആർഓ മാത്യുകൊല്ലമലക്കരോട്ട് റിപ്പോർട്ടർ ബിജുകൂട്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.













