spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 06

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 06

spot_img

Date:

വാർത്തകൾ

🗞️👉 ‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്

പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റ് സി ജി ഉണ്ണി. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കാന്‍ അന്‍വര്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചത് ചട്ടലംഘനമാണെന്നാണ് തൃണമൂല്‍ നേതാവിന്റെ വിമര്‍ശനം. തൃണമൂല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പില്ലാതെയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചതെന്നും സി ജി ഉണ്ണി പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടിഎംസി നേതാവിന്റെ വിമര്‍ശനങ്ങള്‍. 

🗞️👉 മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

🗞️👉 പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണ് എന്നും അതിനാൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്നും പ്രകൃതിയെ സ്നേഹിക്കണമെന്നും മണ്ണിനോടും വൃക്ഷലതാദികളോടും സൗഹാർദപരമായ ഒരു സമീപനം നമുക്ക് ഉണ്ടാകണമെന്നും സ്കൂൾ പ്രിൻസിപ്പൽ സി. ഷാലറ്റ് ജോസ് ഉദ്ബോധിപ്പിച്ചു.

🗞️👉 പാലാ അൽഫോൻസാ കോളജിൽ പരിസ്ഥിതി ദിനാചരണം നടത്തി

പാലാ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളജിൽ പരിസ്ഥിതി ദിനാചരണം നടത്തി. പാരിസ്ഥിതിക സംരക്ഷണത്തിനും ഹരിത കേരളം എന്ന സ്വപ്നത്തിനും വേണ്ടി പാലാ അൽഫോൻസാ കോളജിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വൃക്ഷത്തൈ നടീൽ പരിപാടി വിജയകരമായി പൂർത്തിയായി. കോളജിന്റെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ഏദൻ ഓഫ് എസിപി” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത്.

🗞️👉 സംസ്കാര വേദി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

പാലാ : കേരള കോൺഗ്രസ്എം സംസ്കാരവേദി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണം രാമപുരം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് ബിജോയ് പാലകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ദീപിക നാഷണൽ എഡിറ്റർ ജോർജ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. കിൻഫ്ര & വീഡിയോ പാർക്ക് ചെയർമാൻ ബേബി എഴുത്തുവാൻ മുഖ്യപ്രഭാഷണം നടത്തി.

🗞️👉 ബെംഗളുരു അപകടം: അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും. മാജിസ്ട്രേറ്റ്തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണം. ആര്‍സിബിക്കും, ഇവന്റ് മാനേജ്‌മെന്റ് ടീമിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരായ പരാതിയില്‍ കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്തു. അപകടത്തില്‍ കര്‍ണാടക ഹൈക്കോടതിയും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ആര്‍സിബി മാനേജ്‌മെന്റ് പ്രതിനിധികള്‍, ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധാരമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related