അനുദിന വചന വിചിന്തനം| നോമ്പ് അഞ്ചാം ബുധൻ | മാർച്ച് 30
(വി.മത്തായി:18:25-35)
ക്രിസ്തുവിന്റെ നാമത്തിൽ ഐക്യത്തോടുള്ള പ്രാർത്ഥനയിൽ ക്രിസ്തു സാന്നിദ്ധ്യമുണ്ടെന്നത് അവൻ നല്കുന്ന ഉറപ്പാണ്. പ്രാർത്ഥനകൾക്ക് ഉത്തരമുണ്ടെന്ന വ്യക്തമായ ബോധ്യത്തോടെ കൂട്ടായ്മയിൽ പ്രാർത്ഥിക്കുക. പരസ്പരം തിരുത്തിയും തിരുത്തലുകൾ സ്വീകരിച്ചും യോജിച്ച് ഒരു മനസ്സോടെ ദൈവതിരുമുൻപിൽ വ്യാപരിക്കാനാകണം. അപരനെ തിരുത്തുമ്പോൾ അവനെ മാനിക്കുവാനും സാധിക്കണമെന്ന് തമ്പുരാൻ ഓർമ്മിപ്പിക്കുന്നുണ്ട്.
നോമ്പ് ഐക്യപ്പെടലിന്റെ കാലമാകട്ടെ …
കൂട്ടായ്മയുടെ കാലമാകട്ടെ…
വിശ്വാസത്തോടെയുള്ള പ്രാർത്ഥനയുടെ കാലമാകട്ടെ…