മോസ്കോ : റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കും. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്ഥാനമായ ഇസ്തംബുളിൽ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു റഷ്യൻ പ്രസിഡന്റ് പുട്ടിൻ തയാറാവില്ലെന്നാണ് അമേരിക്കയിലെ മുതിർന്ന വക്താവ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്സാണ്ടർ മാർകുഷിൻ വ്യക്തമാക്കി.
യുക്രെയ്ൻ– റഷ്യ ചർച്ച ഇന്ന്; ചർച്ച ഇസ്തംബുളിൽ, പ്രതീക്ഷയോടെ ലോകം
Date: