തെളിനീരൊഴുകും നവകേരളം കാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം: മഴക്കാല പൂർവ ശുചീകരണം ഫലപ്രദമായി നിർവഹിക്കണം; മന്ത്രി വി.എൻ. വാസവൻ

Date:

കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ ജലശുചിത്വ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്നീ കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പരിസര ശുചിത്വം ഉറപ്പുവരുത്തിയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തണം. നിയമം കൊണ്ടു മാത്രം നാടിനെ മാലിന്യങ്ങളിൽ നിന്ന്  രക്ഷിക്കാൻ സാധിക്കില്ല. ശുചിത്വ ബോധം ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകും വിധം ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ, നവകേരളം മാർഗ്ഗരേഖ എന്നിവയുടെ  പ്രകാശനവും കളക്ടർ നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.85533വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...