അനുദിന വിശുദ്ധർ –   വിശുദ്ധ പത്രോസിന്റെ സിംഹാസനം

spot_img
spot_img

Date:

spot_img
spot_img

ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം. ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്.  ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്. വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധമുള്ള വിശ്വാസത്താല്‍ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു.  പക്ഷെ ഈ പിന്തുടര്‍ച്ച ഒരിക്കലും ആദ്യത്തെയാള്‍ക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങള്‍ക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങള്‍ക്കുമായി അനുതാപപൂര്‍വ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാര്‍വത്രികമായും ഒരിക്കല്‍ നല്‍കപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാള്‍ക്ക് മാത്രമായി അധികാരം കൊടുക്കുമ്പോള്‍ അത് മറ്റാര്‍ക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അര്‍ത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related