ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം നന്നായി മുന്നോട്ടു പോകുന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജനക്പുരയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ് ആംആദ്മി പാർട്ടിയെന്നും മനീഷ് സിസോദിയ പറഞ്ഞു.
കെജ്രിവാളിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിശ്വാസം നൽകുന്നു. ഡൽഹിയിലെ മലയാളി സമൂഹവും തനിക്ക് പിന്തുണ നൽകാനായി എത്തി. രാജ്യ തലസ്ഥാനമായ ഡൽഹി മലയാളികളുടെ കൂടിയാണ്.