നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും വെല്ലുവിളികളും പരാജയങ്ങളും സംഭവിക്കുമ്പോൾ അല്ലെങ്കിൽ നമുക്ക് ചുറ്റും യുദ്ധത്തിന്റേയും സംഘർഷത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ഭാഗമായുള്ള വേദന പടർന്നുപിടിക്കുമ്പോൾ, എല്ലാം അവസാനിക്കാൻ പോവുകയാണെന്ന്

തോന്നിയേക്കാം. മനോഹരമായതെല്ലാം നഷ്ടപ്പെടുകയാണെന്ന പ്രതീതി ഉണ്ടായേക്കാം. കഷ്ടങ്ങളോടും പ്രതിസന്ധികളോടും, അവയെത്ര വേദനാജനകമാണെങ്കിൽ കൂടി, കാലക്രമേണ പൊരുത്തപ്പെടുവാനും ലോകയാഥാർത്ഥ്യങ്ങളോട് ഹൃദയംകൊണ്ട് ഐക്യപ്പെടുവാനും നമുക്ക്
കഴിയേണ്ടതുണ്ട്. കാരണം, അവയെല്ലാം കടന്നുപോകും. അവയെല്ലാം മാഞ്ഞുപോകുവാൻ വിധിക്കപ്പെട്ടവയാണ്. അതേസമയം, എന്തൊക്കെയാണ് അവശേഷിക്കുകയെന്നും യേശു പറയുന്നുണ്ട്. എല്ലാം കടന്നുപോയാലും യേശുവിൻ്റെ വചനങ്ങൾ കടന്നുപോവുകയില്ല. അത് അനശ്വരമായി

നിലനിൽക്കും. അതുകൊണ്ട് സുവിശേഷത്തെ വിശ്വസിക്കുവാൻ യേശു നമ്മെ ക്ഷണിക്കുകയാണ്. അതിൽ രക്ഷയുടെയും നിത്യജീവിതത്തിന്റെയും വാഗ്ദാനങ്ങൾ അടങ്ങിയിരിക്കുന്നു. നാം ഒരിക്കലും മരണഭയത്തിൽ ജീവിക്കേണ്ടവരല്ല. സർവതും കടന്നുപോയാലും ക്രിസ്തു മാത്രം അവശേഷിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













