കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണം ഒക്ടോബർ രണ്ടിന്

Date:

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണ സമ്മേളനം നടത്തും. അനൂജ ജോസഫ് വട്ടപ്പാറക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. ആൽബിൻ കറിക്കല്ലിൽ അനുസ്മരണ പ്രഭാഷണം നടത്തും. മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ശാഖ ഡയറക്ടർഫാ. സ്കറിയ വേകത്താനത്തിനെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ. ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, അന്നു സണ്ണി വാഴയിൽ, ജോസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും. ജോജോ പടിഞ്ഞാറയിൽ, ജോയൽ ആമിക്കാട്ട്, ബിനീറ്റ ഞള്ളായിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...