കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകും: ഫാ. തോമസ് കിഴക്കേൽ

Date:

പാലാ: സാമൂഹിക ശാക്തീകരണ രംഗത്ത് കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. കാർഷികരംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്കായി പാലാ രൂപത ആവിഷ്കരിച്ച കർഷക ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചതായും ഫാ. കിഴക്കേൽ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ ധനകാര്യ വികസന ഏജൻസികൾ എന്നിവയുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ വിവിധ ഇടവകകൾകേന്ദ്രീകരിച്ച് കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങൾ ആരംഭിക്കാനായി. കാഞ്ഞിരമറ്റം,മൂഴൂർ, വയല, മാൻവെട്ടം, വെള്ളിയാമറ്റം, തീക്കോയി തുടങ്ങി വിവിധ ഗ്രാമങ്ങളിലെ കർഷക കൂട്ടായ്മകൾക്ക് ഗുണമേന്മയുള്ള കാർഷിക,ഭക്ഷ്യ വിഭവങ്ങൾ നിർമ്മിക്കാനും വിപണനത്തിനും സാധിക്കുന്നുണ്ട്.

ഒട്ടേറെ ഗ്രാമീണ കർഷകർക്ക് പ്രധാന വരുമാന മാർഗ്ഗമായും ഉപജീവനമാർഗ്ഗമായും മാറാൻ പി.എസ്.ഡബ്ലിയു.എസ് നേതൃത്വം കൊടുക്കുന്ന കർഷക കമ്പനികൾക്കും കർഷക കൂട്ടായ്മകൾക്കും കഴിയുന്നുണ്ട്. പാലാ മുണ്ടുപാലത്ത് കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന മൂല്യ വർദ്ധിത സംരംഭത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കപ്പെട്ടതായും നൂതന സാങ്കേതികവിദ്യ പ്രകാരമുള്ള യന്ത്രസാമഗ്രികൾ സ്ഥാപിച്ചു കൊണ്ട് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും ഫാ. കിഴക്കേൽ പറഞ്ഞു.

കർഷക ബാങ്കിൻ്റെ ഭാഗമായി ആരംഭിച്ച അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റും സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച കേരളാഗ്രോ ജില്ലാ സ്റ്റോറും കർഷകർക്ക് വിപണന സൗകര്യം ഉറപ്പുവരുത്തുന്നതായും അദ്ദേഹം പറഞ്ഞു. കാർഷിക രംഗത്തേക്ക് പുതുതലമുറയെ ആകർഷിക്കാൻ ബഹുതല പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായും സ്കൂളുകളിൽ ആരംഭിച്ച “കുട്ടികളും കൃഷിയിലേക്ക് ” എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്തുകൾ വാർഷിക പദ്ധതികളായി ആവിഷ്കരിക്കുന്നത് ഏറെ പ്രോൽസാഹനകരമാണന്നും ഫാ. കിഴക്കേൽ പറഞ്ഞു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും അറുപതാം വാർഷികദിനമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു

നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ...

2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റും

സംസ്ഥാനത്തെ വൈദ്യതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

ഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിൽ കർശന പരിശോധന. നാല് മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ്...