അങ്കമാലി : വിജോ പുരം സെന്റ് ജോസഫ് പള്ളിയിൽ നടന്ന മതബോധന വിഭാഗം മാതാപിതാക്കൾക്കായുള്ള പാരന്റിംഗ് സെമിനാർ വികാരി ഫാ വർഗ്ഗീസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോർജ് ജോസഫ് അധ്യക്ഷനായിരുന്നു. കുട്ടികളുടെ വിശ്വാസ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ട്രെയ്നറും മെന്ററുമായ അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു. ചിത്രം : പറമ്പയം വിജോപുരം പള്ളിയിൽ നടന്ന പാരന്റിംഗ് സെമിനാറിൽ ട്രെയ്നറും മെന്ററുമായ അഡ്വ. ചാർളി പോൾ ക്ലാസെടുക്കുന്നു.