വത്തിക്കാൻ സിറ്റി: ശ്രീലങ്കയിലെ രാഷ്ട്രീയ-സാന്പത്തിക അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപാപ്പ, ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കും പരിദേവനങ്ങൾക്കും ചെവികൊടുക്കണമെന്ന് അധികൃതരോട് അദ്ദേഹം അഭ്യർഥിച്ചു. ലിബിയയിലെ സാമൂഹിക-സാന്പത്തിക പ്രശ്നങ്ങളിലും മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.
ശ്രീലങ്ക: സമാധാനത്തിന് മാർപാപ്പയുടെ ആഹ്വാനം
Date: