യോഗാ ദിനം ആചരിച്ചു ചേർപ്പുങ്കൽ ബി വിഎം കോളേജിൽ യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൂന്നു തവണ എം ജി യൂണിവേഴ്സിറ്റിയിലെ യോഗാചാമ്പ്യനായിരുന്ന ശ്രീ ജോയൽ ജോസ് യോഗാ ദിനാനുസ്മരണ പ്രഭാഷണവും തുടർന്ന് യോഗാഭ്യാസ പ്രകടനവുംനടത്തി. കോളേജിലെ യോഗാ സ്കൂൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി.
ചേർപ്പുങ്കൽ ബി വിഎം കോളേജിൽ യോഗാ ദിനം ആചരിച്ചു
Date: