ശ്ലീഹാ ഒന്നാംതിങ്കൾ
(വി.യോഹന്നാൻ : 16:5-15)
പരിശുദ്ധാരൂപി മൂന്ന് കാര്യങ്ങളാണ് നമ്മെ ഓർമ്മിപ്പിക്കുക.
1.പാപം
2.നീതി
3.ന്യായവിധി
മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തം. പാപം നീതിയുടെ പാത അവ്യക്തമാക്കുകയും ന്യായവിധിക്ക് നമ്മെ അർഹരാക്കുകയും ചെയ്യും. പാപത്തെക്കുറിച്ചുള്ള ഓർമ്മ നീതിപൂർവം വർത്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർക്കാം. പാപത്തിൽ നിന്നകന്ന് നീതിപൂർവ്വം വർത്തിച്ച് വിധി ദിനത്തിൽ ദൈവത്തിന്റെ പക്കൽ സ്ഥാനമുറപ്പിക്കാൻ അരൂപി സഹായിക്കട്ടെ.