തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂളിൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം എൽഎംഎസ് എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
35 കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് അയച്ചു. സംഭവത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സ്കൂൾ അടച്ചിടാനും അധികൃതർ നിർദേശം നൽകി.