ഉയിർപ്പ് ഏഴാം വെള്ളി
(വി.യോഹന്നാൻ:4: 19-23)
ആത്മാവിലും സത്യത്തിലും ആരാധിക്കുക…
സത്യദൈവത്തെ തിരിച്ചറിയുക, പൂർണ്ണ ആത്മാവോട് കൂടി ദൈവത്തെ ആരാധിക്കുക എന്നതാണ് ആത്മീയ മനുഷ്യന്റെ പൂർണ്ണത.
സമരിയാക്കാരി സ്ത്രീ ദൈവത്തെ തിരിച്ചറിഞ്ഞു.
അവൾ മറയില്ലാതെ ദൈവത്തോട് തന്നെ സംസാരിച്ചു. തന്റെ സംശയങ്ങൾ നിവാരണം നടത്തി…പിന്നെ സംഭവിച്ചത് വലിയ ഒരു പ്രഘോഷണ പ്രേഷിത ജീവിതവുമായിരുന്നു.
ആരാധന അധരവ്യായാമമാക്കാതെ ആത്മമന്ത്രണമാകട്ടെ…