കെ റെയിൽ സർവേ നടപടികൾ പുനഃരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. പ്രതിഷേധമുള്ളയിടങ്ങളിൽ കല്ലിടൽ നിർത്താനും ജിപിഎസ് സർവേ നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. സർവേയുടെ സാങ്കേതികമായ കാര്യങ്ങളിലും ഇന്ന് വ്യക്തതയുണ്ടായേക്കും.













