ബെംഗളൂരു ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു.
ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. ജിഡിപി തകർച്ചയിലാണ്. പണപ്പെരുപ്പം ഉയരുന്നു. രൂപയുടെ മൂല്യം കുറയുന്നു.’ – കെസിആർ മാധ്യമങ്ങളോടു പറഞ്ഞു.